Flash News

പാപ്പാത്തിച്ചോലയില്‍ കുരിശ് വീണ്ടും സ്ഥാപിച്ചു

പാപ്പാത്തിച്ചോലയില്‍ കുരിശ് വീണ്ടും സ്ഥാപിച്ചു
X


മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി കുരിശു പൊളിഞ്ഞുകളഞ്ഞ സ്ഥലത്ത് വീണ്ടും കുരിശു സ്ഥാപിച്ചു. മരക്കുരിശാണു ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് ആത്മീയ പ്രസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് അറിയിച്ചത്. റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയ അതേ സ്ഥാനത്തുതന്നെയാണ് അഞ്ചടി ഉയരത്തിലുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം കയ്യേറി സ്ഥാപിച്ച പടുകൂറ്റന്‍ കുരിശ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തത് ഇന്നലെയാണ്.
Next Story

RELATED STORIES

Share it