Flash News

പാപുവ ന്യൂഗിനി : അഭയാര്‍ഥികള്‍ക്ക്



നഷ്ടപരിഹാരം കാന്‍ബറ: 2012 മുതല്‍ 2016 വരെ മാനു ദ്വീപില്‍ തടവിലാക്കപ്പെട്ട അഭയാര്‍ഥികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചു. 70 ദശലക്ഷം ആസ്‌ത്രേലിയന്‍ ഡോളറാണ് നഷ്ടപരിഹാരം. 1,905 പേരാണ് മാനു ദ്വീപില്‍ ഇക്കാലയളവില്‍ തടവിലായത്. പിടിയിലാവുമ്പോള്‍ അവരെ മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായും നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം വിവേകപൂര്‍ണമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it