Flash News

പാപമോചനത്തിന്റെ ദിനരാത്രങ്ങള്‍

പാപമോചനത്തിന്റെ ദിനരാത്രങ്ങള്‍
X


റമദാന്‍ മാസത്തിലെ രണ്ടാമത്തെ പത്തു ദിനങ്ങള്‍ മഗ്ഫിറത്തിന്റേതാണ്. അഥവാ പാപമോചനത്തിന്റേത്.
അസ്തഗ്ഫിറുല്ലാഹ റബ്ബീ മിന്‍ കുല്ലി ദന്‍ബിന്‍ വ അതൂബു ഇലയ്ഹി (എന്റെ നാഥനായ അല്ലാഹുവോട് ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളും പൊറുത്തുതരാന്‍ യാചിക്കുന്നു; അവങ്കലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും ചെയ്യുന്നു) എന്ന പ്രാര്‍ഥനയോ സമാന അര്‍ഥത്തിലുള്ള പ്രാര്‍ഥനകളോ ചൊല്ലാം. നമ്മുടെ നാടുകളില്‍ സുപരിചിതമായ അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍ (ലോകരക്ഷിതാവായ അല്ലാഹുവേ എനിക്ക് എന്റെ പാപങ്ങള്‍ പൊറുത്തുതരണേ) എന്ന പ്രാര്‍ഥനയും മഗ്ഫിറത്തിന്റെ പ്രാര്‍ഥനയാണ്.

second 10 days dua
ഇവ ഒരാള്‍ നേരിട്ട് അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന ദുആകളാണ്. മതപഠന ക്ലാസുകളിലോ മറ്റു പരിപാടികളിലോ സംഘമായി ചൊല്ലുമ്പോള്‍ അല്ലാഹുമ്മഗ്ഫിര്‍ലനാ ദുനൂബനാ (അല്ലാഹുവേ ഞങ്ങള്‍ക്ക് ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരണേ) എന്ന് ബഹുവചനമായാണ് പ്രാര്‍ഥിക്കുക. [related]

സ്രഷ്ടാവും പരിപാലകനും നിയന്താവുമായ അല്ലാഹു തന്റെ ദാസന്മാരോട് ഏറെ കരുണയുള്ളവനാണ്. പ്രാര്‍ഥിക്കുന്ന മനുഷ്യരെ അവന്‍ ഇഷ്ടപ്പെടുന്നു. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്തപിച്ച് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നവരുടെ പ്രാര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് അല്ലാഹു.

second 10 days dua 2
''വഇദാ സഅലക ഇബാദീ അന്നീ ഫഇന്നീ ഖരീബ്. ഉജീബു ദഅ്‌വതദ്ദാഇ ഇദാ ദആനീ, ഫല്‍ യസ്തജീബൂ ലീ വല്‍ യുഅ്മിനൂ ബീ ലഅല്ലഹും യര്‍ഷുദൂന്‍'
' എന്ന ഖുര്‍ആന്‍ അല്‍ ബഖറ അധ്യായത്തിലെ 186ാം സൂക്തം ഇക്കാര്യം പ്രഖ്യാപിക്കുകയാണ്.
അതിന്റെ അര്‍ഥം ഇങ്ങനെയാണ്: പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരംനല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ.

തയ്യാറാക്കിയത്: അബൂ മിശ്അല്‍
Next Story

RELATED STORIES

Share it