thiruvananthapuram local

പാപനാശം തീരം : സീസണ്‍ ആരംഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍



വര്‍ക്കല: പാപനാശത്ത് ടൂറിസം സീസണ്‍ ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാവുന്നു. ഇന്ത്യയിലെ മികച്ച കടല്‍തീര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നാലാം സ്ഥാനമാണ് പാപനാശത്തിനുള്ളത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് തീരം. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ന്യൂസിലാന്റ്, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇതിനോടകം തീരത്ത് എത്തിക്കഴിഞ്ഞു. ഇവരില്‍ പലരും ടൂര്‍ പാക്കേജുകളിലൂടെയാണ് എത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ വലിയ വര്‍ധനയുണ്ടാവും. എന്നാല്‍ സീസണില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളൊന്നും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ടൂറിസം-ആഭ്യന്തര വകുപ്പുകളും പ്രാദേശിക ഭരണകൂടവും പഴയപടി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. തീര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും കേവലം രണ്ടു പോലിസുകാര്‍ മാത്രമാണുള്ളത്. സീസണ്‍ വേളകളില്‍ അധിക പോലിസിനെ വിന്യസിക്കുമെന്ന പ്രഖ്യാപനവും ഇതോടെ പാഴാവുകയാണ്. ഹെലിപ്പാട് മുതല്‍ തിരുവമ്പാടി വരെയുള്ള ഓരം ചേര്‍ന്ന നടപ്പാതക്ക് സംരക്ഷണവേലി ഒരുക്കിയിട്ടില്ല. ഹെലിപ്പാടില്‍ നിന്ന് താഴ് വാരത്തേക്കുള്ള പടിക്കെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാ ണ്. ശുചീകരണത്തന് തീരത്ത് ആകെയുള്ളത് പത്ത് സ്ത്രീതൊഴിലാളികള്‍ മാത്രം. തൊഴിലാളികളുടെ പരിമിതിയില്‍ കുന്നുകൂടുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യുന്നില്ല. ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. 15 ലൈഫ് ഗാര്‍ഡുകളാണ് നിലവിലുള്ളത്. ഒപ്പം ഹെലിപ്പാഡ് മേഖലകളില്‍ ഫയര്‍ ഹൈട്രെന്റ് സ്ഥാപിക്കണമെന്ന അഭിപ്രായവും പരിഗണിക്കപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it