kannur local

പാന്‍മസാല ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. ബംഗാളി സ്വദേശി ഷബീര്‍ (33), ആലുവ സ്വദേശി മോഹന്‍ദാസ്(58) എന്നിവരെയാണ് ആര്‍പിഎഫ് സംഘം പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ മംഗളുരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ജനറല്‍ കോച്ചിലാണ് സംഭവം.
മൂന്ന് പെട്ടികളിലായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങ ഹാന്‍സ് ഉള്‍പ്പെടെയുള്ള പാന്‍മസാലകള്‍ പിടിച്ചെടുത്തത്. ആര്‍പിഎഫ് എസ്‌ഐ സി എം ഭരത് രാജ്, എഎസ്‌ഐ വി പി ഇന്റീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it