Alappuzha local

പാനൂര്‍ മേഖലയില്‍ വീണ്ടും പോലിസിനുനേരേ ആക്രമണം; പോലിസുദ്യോഗസ്ഥന്‍ ആശുപത്രിയില്‍

മുതുകുളം: തൃക്കുന്നപ്പുഴ പാനൂര്‍ മേഖലയില്‍ വീണ്ടും പോലീസിനെതിരെ ആക്രമണം .ഒരു പോലീസുദ്യോഗസ്ഥന് പരിക്ക്. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനാണ് ആക്രമണത്തില്‍ തലക്ക് പരിക്കേറ്റത്.
ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ നൈറ്റ് പെട്രോളിങ്ങിനിടെ പാനൂര്‍ ഭാഗത്ത് 11.30 ഓടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്കിന്റെ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ബൈക്കില്‍ നമ്പര്‍ പ്ലേറ്റും ഇല്ലായിരുന്നു.തൂടര്‍ന്ന് പോലീസ് താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല.
പിന്നീട് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും ഇവര്‍ പോലീസിനെതിരെ തിരിയുകയുമായിരുന്നു.ഈസമയത്താണ് പോലീസുദ്യോഗസ്ഥനു നേരേ ആക്രമണം ഉണ്ടായത്. മണല്‍ കടത്തുന്ന വാഹനങ്ങള്‍ക്ക് പൈലറ്റ് പോകുന്ന ബൈക്കാണ് ഇതെന്നും പോലീസ് പറഞ്ഞു.
ഈ ഭാഗത്ത് ഇത് രണ്ടാം തവണയാണ് പോലീസിനെ തിരെ ആക്രമണം ഉണ്ടാകുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി തൃക്കുന്നപ്പുഴ പോലീസ് അിറയിച്ചു.
Next Story

RELATED STORIES

Share it