kannur local

പാനൂരില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം

പാനൂര്‍: ജില്ലാ കലക്്ടറുടെയും എസ്പിയുടെയും നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയുടെ മഷിയുണങ്ങും മുമ്പ് പാനൂരില്‍ ആര്‍എസ്എസ് ആക്രമണം. കൂറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മൊകേരി ക്ഷീരോല്‍പാദക സഹകരണസംഘം ജീവനക്കാരന്‍ കൈവേലിക്കലിലെ കാട്ടിന്റവിട ചന്ദ്രനെ (52)യാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണു സംഭവം. പാല്‍ വിതരണം നടത്തുന്നതിനിടെ കൂറ്റേരി റേഷന്‍ കടയ്ക്കു സമീപം ഒരു സംഘം ആര്‍എസ്എസുകാര്‍ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ചന്ദ്രന്റെ ഇരുകാല്‍ മുട്ടുകളും വെട്ടുകൊണ്ട് അറ്റുതൂങ്ങിയ നിലയിലാണ്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ പാനൂര്‍ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 15 അംഗ ആര്‍എസ്എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കണ്ണമ്പള്ളിയില്‍ ഒരു ബിജെപി പ്രവര്‍ത്തകനും പാനൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റിരുന്നു.
Next Story

RELATED STORIES

Share it