kannur local

പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

തലശ്ശേരി: കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ എരുവട്ടി പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. അക്രമത്തിലും ബോംബേറിലുമായി ആറുപേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ വി കെ സനല്‍ (22), പൊട്ടന്‍പാറയിലെ ശ്യാംജിത്ത് (23), കുടുംപൊയില്‍ ശ്രീദേവ് (23) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ശങ്കരനെല്ലൂര്‍ വലിപറമ്പത്തെ മഞ്ജുനാഥ് (18), ഓലായിക്കര കരയില്‍ വീട്ടില്‍ പ്രശാന്ത് (42), പാനുണ്ടയിലെ ആദര്‍ശ് (22) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളും പൊട്ടാത്ത മൂന്ന് ബോംബുകളും പോലിസ് കസ്റ്റഡിയിലെത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി പാനുണ്ടയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്തുന്ന സ്ഥലത്തുവച്ച് മഞ്ജുനാഥിനെ ഒരുസംഘം ആക്രമിച്ചതോടെയാണ് സംഘര്‍ഷത്തിന്കാരണം.
തുടര്‍ന്ന് ബൈക്കിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞു. അക്രമം സംബന്ധിച്ച് രണ്ടു കേസുകള്‍ കതിരൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും കര്‍ശനമാക്കി.
Next Story

RELATED STORIES

Share it