പാനായിക്കുളം സിമി കേസ്: കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

കൊച്ചി: പാനായിക്കുളം സിമി കേസ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിലെ രണ്ടാംപ്രതി അബ്ദുല്‍ റാസിക്, നാലാം പ്രതി നിസാമുദ്ദീന്‍ എന്നിവരെയാണ് ഇന്നലെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ അനുബന്ധ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ഇരുവരും കുറ്റം നിഷേധിക്കുന്നതായി കോടതിയില്‍ ബോധ്യപ്പെടുത്തി. 2006 ആഗസ്ത് 15നു രണ്ടു മുതല്‍ നാലുവരെ പ്രതികള്‍ നടത്തിയ പ്രസംഗം സംബന്ധിച്ച ഭാഗം പ്രഥമഘട്ടത്തില്‍ വായിച്ചുകേള്‍പ്പിച്ച കുറ്റപത്രത്തില്‍ വിട്ടുപോയതിനെ തുടര്‍ന്നാണ് ഇന്നലെ അനുബന്ധ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. കേസിലെ മൂന്നാം പ്രതിയായ അന്‍സാര്‍ നദ്‌വിക്കെതിരേയുള്ള അനുബന്ധ കുറ്റപത്രം ഒമ്പതിനു വായിച്ചു കേള്‍പ്പിക്കും. ഏതെങ്കിലും സാക്ഷികളെ തുടര്‍വിസ്താരം നടത്തുന്നുണ്ടെങ്കില്‍ ഒമ്പതിനു കോടതിയില്‍ അറിയിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കേസിലെ 13ാം പ്രതി സംഭവ കാലയളവില്‍ പ്രായപൂര്‍ത്തിയാവാത്ത ആളായതിനാല്‍ ഇയാള്‍ക്കെതിരേയുള്ള കേസ് വേര്‍തിരിച്ചു വിചാരണ നടത്തുന്നതിനായി കോട്ടയം ബാലനീതി ബോ ര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it