പാനായിക്കുളം കേസ്: ശിക്ഷിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കും

കൊച്ചി: പാനായിക്കുളം സിമി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ മേ ല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. ജീവപര്യന്തം തടവ് നല്‍കണമെന്ന എന്‍ഐഎയുടെ ആവശ്യം തള്ളിയ കോടതി രണ്ടു പേര്‍ക്ക് 14 വര്‍ഷം ശിക്ഷ വിധിച്ചത് ജീവപര്യന്തത്തിനു തുല്യമാണ്. വിവിധ വകുപ്പുകള്‍ക്കുള്ള ശിക്ഷ ഒന്നിനുപിറകെ ഒന്നായി അനുഭവിക്കണമെന്നത് ക്രിമിനല്‍ നടപടിക്രമത്തിനെതിരാണെന്നു പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞുവെന്നത് സാക്ഷിമൊഴികളില്‍ നിന്നല്ല എന്നതാണ് കോടതിയുടെ നിഗമനം. രാജ്യദ്രോഹക്കുറ്റം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലല്ല കോടതി കണ്ടെത്തിയത്. സംഭവത്തിനു ശേഷം രണ്ടുവര്‍ഷം കഴിഞ്ഞു നിയമിച്ച പ്രത്യേക അന്വേഷണസംഘമാണ് രാജ്യദ്രോഹപരമെന്നു പറഞ്ഞ പ്രസംഗം തയ്യാറാക്കിയതെന്ന സാക്ഷിമൊഴി കോടതി പരിഗണിച്ചിട്ടില്ല. യോഗം അവസാനിപ്പിക്കുന്ന വേളയില്‍ സ്ഥലത്തെത്തിയ പോലിസിന്റെ മൊഴിയെ ആശ്രയിച്ചു കോടതിയുടെ നിഗമനങ്ങള്‍ മറ്റു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോധിപ്പിക്കും.
നിരോധിത സംഘടനയിലെ അംഗങ്ങളാണെന്ന കണ്ടെത്ത ല്‍ പോലിസ് ഏകപക്ഷീയമായി തയ്യാറാക്കി മൂന്നു വര്‍ഷത്തിനു ശേഷം കോടതിയില്‍ ഹാജരാക്കിയ രേഖകളിലൂടെയാണ്. ഈ രേഖകള്‍ക്ക് യാതൊരു പിന്‍ബലവുമില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ വസ്തുനിഷ്ഠമല്ല. 2006 ആഗസ്ത് 15നു ശേഷവും അതിനു മുമ്പും യാതൊരു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലാത്തവരാണ് ശിക്ഷിക്കപ്പെട്ടവര്‍. പ്രതികളില്‍ നിന്നു കണ്ടെടുത്ത തൊണ്ടിമുതലുകള്‍ അറസ്റ്റിനു മുമ്പു തന്നെ സംഘടിപ്പിച്ചതാണെന്നു പോലിസ് രേഖകളില്‍ നിന്നു വ്യക്തമാണ്. ശിക്ഷയ്ക്ക് ആസ്പദമായ കാരണങ്ങള്‍ ശരിയല്ലെന്നു മേല്‍ക്കോടതിയില്‍ ധരിപ്പിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. കേള്‍വിക്കാരില്ലാത്ത പ്രസംഗമാണ് ഈ കേസിനാധാരമെന്ന് അഭിഭാഷകര്‍  പറഞ്ഞു.
Next Story

RELATED STORIES

Share it