Flash News

പാനായിക്കുളം കേസ്; രണ്ട് പേര്‍ക്ക് 14 വര്‍ഷവും മൂന്ന് പേര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ

പാനായിക്കുളം കേസ്; രണ്ട് പേര്‍ക്ക് 14 വര്‍ഷവും മൂന്ന് പേര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ
X
panayikkulam-case



[related]
തിരുവനന്തപുരം: പാനായിക്കുളം കേസില്‍ രണ്ട് പ്രതികളെ 14  വര്‍ഷവും മൂന്ന് പേരെ 12 വര്‍ഷം വീതവും തടവ് ശിക്ഷയ്ക്ക് വിധിച്ചു.കൊച്ചിയെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ് എന്നിവര്‍ക്കാണ് 14 വര്‍ഷം തടവ് ശിക്ഷ.കേസിലെ മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവര്‍ 12 വര്‍ഷവും തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. എന്‍ഐഎക്കു വേണ്ടി അഭിഭാഷകന്‍ പി ജി മനുവും പ്രതികള്‍ക്കു വേണ്ടി വി ടി രഘുനാഥ്, എസ് ഷാനവാസ്, പി കെ അബൂബക്കര്‍, കെ പി മുഹമ്മദ് ശരീഫ്, വി എസ് സലീം, ഐസക് തോമസ്, ഇ ടി എബ്രഹാം, സഞ്ജയ് ഐസക്, കെ എസ് മധുസൂദനന്‍, മിസവര്‍ ഹാജരായി.
Next Story

RELATED STORIES

Share it