Flash News

പാനമ: വിവാദ കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചു

പാനമ: വിവാദ കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചു
X
Saif--Kareena

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ടീമുകള്‍ക്കു വേണ്ടി 2010ല്‍ നടന്ന ലേലത്തില്‍ പൂനെ ടീമിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയവരില്‍ ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡ് ആസ്ഥാനമായുള്ള ഒരു കമ്പനി ഉള്‍പ്പെടെ 10 പേരടങ്ങിയ ഒരു കണ്‍സോര്‍ഷ്യവും. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന പാനമ രേഖകളിലാണ് ഈ വിവരം.
പൂനെ ടീമിനെ സ്വന്തമാക്കാനായി 2010 മാര്‍ച്ചിലാണ് പി-വിഷന്‍ സ്‌പോര്‍ട്‌സ് എന്ന കമ്പനി രൂപീകരിക്കാന്‍ 10 പേര്‍ ധാരണയിലെത്തുന്നത്. ഈ കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഒബ്ഡുറേറ്റ് ലിമിറ്റഡിനായിരുന്നെന്നാണ് എക്‌സ്പ്രസ് റിപോര്‍ട്ട് പറയുന്നത്. ഉടമകളെക്കുറിച്ച് രഹസ്യസ്വഭാവം പുലര്‍ത്തിയ ഒബ്ഡുറേറ്റ് ലേലത്തിനുശേഷം അധികം കഴിയാതെ ഇല്ലാതാവുകയും ചെയ്തു.
പൂനെ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ച പി-വിഷന്‍ സ്‌പോര്‍ട്‌സില്‍ ഓഹരിയുണ്ടായിരുന്നവരില്‍ പ്രമുഖ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, കരീന കപൂര്‍, കരീനയുടെ ഭര്‍ത്താവുകൂടിയായ സൈഫ് അലി ഖാന്‍ എന്നിവരും പെടും. കരിഷ്മയ്ക്കും കരീനയ്ക്കും നാലരശതമാനം വീതവും സൈഫ് അലിഖാന് ഒമ്പതുശതമാനവും ഓഹരികള്‍ കണ്‍സോര്‍ഷ്യത്തില്‍ ഉണ്ടായിരുന്നു. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്പനി 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നതായും റിപോര്‍ട്ട് പറയുന്നു.
പൂനെ കേന്ദ്രീകരിച്ച് പ്രോപ്പര്‍ട്ടിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായഗ്രൂപ്പായ പഞ്ച്ശീല്‍ ഗ്രൂപ്പിന്റെ ഉടമകളായ ചോര്‍ഡിയ കുടുംബമാണ് കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയതെന്നും റിപോര്‍ട്ട് പറയുന്നു- 33 ശതമാനം.
ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ വിജയിച്ചാലും രഹസ്യസ്വഭാവമുള്ള ഒബ്ഡുറേറ്റ് ലിമിറ്റഡിനെയും അതിന്റെ ഉടമയെയും (ഉടമകളെയും) രഹസ്യമാക്കി തന്നെ നിലനിര്‍ത്താന്‍ പറ്റുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം തയ്യാറാക്കപ്പെട്ടതെന്ന് എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it