Flash News

പാനമ രേഖ കേസ് : പാകിസ്താനിലേക്ക് മടങ്ങുമെന്ന് മറിയം നവാസ്



ഇസ്്‌ലാമാബാദ്: രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നുവെന്നും നിയമവ്യവസ്ഥിതിയുടെ പരീക്ഷണത്തിനായി പാകിസ്താനിലേക്കു മടങ്ങുമെന്നും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മറിയം നവാസ്. കേസ് രാഷ്ട്രീയ പകപോക്കലാണെന്നും ഇതില്‍ കഴമ്പില്ലെന്നും ലോകത്തിനു മൊത്തെം അറിയാമെന്നും വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പാകിസ്താന്‍ മുസ്്‌ലിംലീഗ്-നവാസ് (പിഎംഎല്‍-എന്‍) അതിന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ഹസനും ഹുസയ്‌നും അവരുടേതായ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു. മാതാവ് കുല്‍സൂമിന്റെ കീമോതെറാപ്പി ചികില്‍സ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും മറിയം ആവശ്യപ്പെട്ടു. പാനമ രേഖ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനും മക്കളായ ഹസന്‍, ഹുസയ്ന്‍, മറിയം, മരുമകന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ പാക് കോടതി ഉത്തരവിടുകയും ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it