Flash News

പാനമ രേഖ കേസില്‍ പാക് മന്ത്രിക്ക് അറസ്റ്റ് വാറന്റ്



ഇസ്‌ലാമാബാദ്: പാനമ രേഖ കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയ പാക് ധനകാര്യമന്ത്രി ഇസ്ഹാഖ് ദര്‍റിന് കോടതി അറസ്റ്റ് വാറന്റ് അയച്ചു. ദര്‍ ലണ്ടനില്‍ ചികില്‍സയിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവുന്നതിന് ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള  അപേക്ഷ കോടതി തള്ളി. കേസ് നവംബര്‍ രണ്ടിനു വീണ്ടും പരിഗണിക്കും. പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ അയോഗ്യനാക്കിയ സുപ്രീം കോടതി ഉത്തരവിനു പിന്നലെയാണ് ദര്‍റിനെതിരേ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസെടുത്തത്.
Next Story

RELATED STORIES

Share it