Flash News

പാനമ രേഖകള്‍ : മൂന്നു കേസുകള്‍ ലയിപ്പിക്കണമെന്ന ശരീഫിന്റെ അപേക്ഷ കോടതി തള്ളി



ഇസ്്്‌ലാ—മാബാദ്: പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരേയുള്ള മുന്നു കേസുകളും ഒന്നായി ലയിപ്പിക്കണമെന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അപേക്ഷ പാക് അഴിമതി വിരുദ്ധ കോടതി തള്ളി. മൂന്നു കേസുകളിലും ശരീഫ് കുറ്റക്കാരനാണെന്ന വിധി കോടതി  വീണ്ടും വായിച്ചു കേള്‍പ്പിച്ചു. നേരത്തേ വിധി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. എല്ലാ കേസുകളിലും പ്രത്യേകമായി വാദംകേള്‍ക്കുമെന്നും ജഡ്ജി അറിയിച്ചു. തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നു പരാതിപ്പെട്ട ശരീഫ് തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഹരജി തള്ളിയ കോടതി  നീതിപൂര്‍വകമായ വിചാരണ ഉറപ്പാക്കുമെന്നു പറഞ്ഞു. ശരീഫ് ഹാജരാവുന്നതിനാല്‍ കോടതിക്കു പുറത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തനിക്കെതിരായ ആരോപണം രാഷ്്ട്രീയപ്രേരിതമാണെന്നും കോടതി വിധി പാക് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ശരീഫ് പറഞ്ഞു.    കേസില്‍ നവാസ് ശരീഫ്, മകള്‍ മറിയം നവാസ്, മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ മാസം അഴിമതിവിരുദ്ധ കോടതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it