പാനമ കനാലിന്റെ നവീകരണം പൂര്‍ത്തിയായി

പാനമ സിറ്റി: പാനമ കനാലിന്റെ നവീകരണം പൂര്‍ത്തിയായി. വലിയ കപ്പലുകള്‍ക്ക് കടന്നുപോവാനുതകുന്ന തരത്തില്‍ ആഴവും വീതിയും വര്‍ധിപ്പിച്ചാണ് 102 വര്‍ഷം പഴക്കമുള്ള കനാല്‍ നവീകരിച്ചത്. ഇന്നലെയായിരുന്നു കനാല്‍ കപ്പലുകള്‍ക്കായി തുറന്നുകൊടുത്തത്. പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് ഈ ആഴ്ച ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ചൈനീസ് ഉടമസ്ഥതയിലുള്ള ചരക്കു കപ്പലാണ് ആദ്യ യാത്ര നടത്തുന്നത്.

2007ലായിരുന്നു പാനമ കനാല്‍ നവീകരണ പ്രവൃത്തി ആരംഭിച്ചത്. 2014ഓടെ ഇത് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ചെലവുകളില്‍ വന്ന വര്‍ധനയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ടുപോവുകയായിരുന്നു.
Next Story

RELATED STORIES

Share it