kasaragod local

പാദസരം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും 600 രൂപയും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി മറ്റൊ കവര്‍ച്ചാ ശ്രമത്തിനിടയില്‍ അറസ്റ്റില്‍. ചൗക്കി, ആസാദ് നഗറിലെ ജംഷീദി(21)നെയാണ് കുറ്റിപ്പുറത്തു വച്ച് അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുമ്പ് ആസാദ് നഗറിലാണ് കവര്‍ച്ച. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ജംഷീദ്. ഹോട്ടലില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണമടങ്ങിയ ബാഗുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്ന് കുറ്റിപ്പുറം പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എട്ടോളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it