Flash News

പാദപൂജ നടത്തിയ സ്‌കൂളില്‍ രാമായണ പാരായണവും; ചിത്രങ്ങള്‍ പുറത്ത്

പാദപൂജ നടത്തിയ സ്‌കൂളില്‍ രാമായണ പാരായണവും; ചിത്രങ്ങള്‍ പുറത്ത്
X
[caption id="attachment_405524" align="alignnone" width="565"] ചേര്‍പ്പ സിഎന്‍എന്‍ സ്‌കൂളിലെ അധ്യാപകന്‍ ബിജിന്‍ ക്ലാസ് മുറിയിലിരുന്ന് രാമായണം പാരായണം ചെയ്യുന്നു[/caption]

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള  ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ രാമായണ പാരായണവും. സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ പാദപൂജ നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് ബോയ്‌സ് സ്‌കൂളില്‍ ക്ലാസിനുള്ളില്‍ രാമായണ പാരായണം നടന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. രാമായണ മാസം ആരംഭിച്ചതോടെ ക്ലാസ് മുറികളില്‍ നടത്തിയ രാമായണ പാരായണത്തിന്റെ ചിത്രങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ആദ്യ ദിവസത്തെ പാരായണം ബിജിന്‍ മാസ്റ്റര്‍' എന്ന അടിക്കുറിപ്പോടെ സിഎന്‍എന്‍ ബോയ്‌സ് എച്ച്.എസ് ചേര്‍പ്പ് എന്ന ഫേസ്ബുക്ക് പേജില്‍ ജൂലൈ 18നാണ് ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ പാദപൂജ വിവാദമായതോടെ ചിത്രങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിദ്യാര്‍ഥികളെ മുന്നിലിരുത്തി രാമായണ പാരായണം തുടര്‍ന്നു. അധ്യായന സമയം നഷ്ടപ്പെടുത്തി രാവിലെ 10.30നാണ് ക്ലാസ് മുറികളില്‍ രാമായണ പാരായണം നടക്കുന്നതെന്ന് സ്‌കൂളിലെ വിദ്യാര്‍ഥി പറഞ്ഞു. ആര്‍എസ്എസ് ശാഖയും ആയുധ പരിശീലനം അടക്കമുള്ള വാര്‍ഷിക ക്യാംപും നടക്കുന്ന സ്‌കൂള്‍ പൂര്‍ണമായും ഹിന്ദുത്വ വല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആക്ഷപമുണ്ട്. വിവിധ മതസ്ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ മത ചടങ്ങുകളും പാദപൂജയും നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ജില്ലയില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ വല്‍കരണ ശ്രമങ്ങള്‍ ശക്തമായിട്ടും നടപടിയെടുക്കാന്‍ തയ്യാറാവാത്തതിനെ വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശിച്ചിരുന്നു. രാമായണ മാസാചരണം അടക്കം മൃതു ഹിന്ദുത്വ സമീപനങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നതിനിടേയാണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുകളില്‍ ആര്‍എസ്എസ്സിന്റെ പാദപൂജയും രാമായണ പാരായണവും.
Next Story

RELATED STORIES

Share it