Kollam Local

പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ച 15 ബസ്സുകള്‍ക്കെതിരേ നടപടി



കൊല്ലം: കൊല്ലം ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നടത്തിയ വാഹന പരിശോധനയില്‍ 15ഓളം സ്വകാര്യ ബസ്സുകള്‍ക്കെതിരേ കേസ്സെടുത്തു. രാത്രി ഏഴിന് ശേഷം ഭൂരിഭാഗം ബസ്സുകളും ചവറ ,തെക്കുംഭാഗം ഭാഗത്തേക്ക് പോകാതെ വഴിയില്‍ ആളുകളെ ഇറക്കി കാവനാട് ,വേട്ടുതറ പെട്രോള്‍ പമ്പിലും ,ശക്തികുളങ്ങരയിലും ട്രിപ്പ് അവസാനിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പല ബസ്സിലും ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ കയറുകയും ചവറയിലേക്കു ടിക്കറ്റ് എടുക്കുകയും ചെയ്തു. എന്നാല്‍ കാവനാട് ട്രിപ്പ് അവസാനിപ്പിക്കുകയാണുണ്ടായത്. അതുപോലെ കലക്ടറേറ്റ് ചുറ്റി ചവറയ്ക്ക് പോകാത്ത രണ്ട് ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു. പരിശോധ നയില്‍ കൊല്ലം ,കരുനാഗപ്പള്ളി ,കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള മൊബൈല്‍ സ്‌ക്വാഡുകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it