പാതിവഴിയില്‍ നിര്‍മാണം നിലച്ച മാലിന്യ സംസ്കരണ പ്ലാന്റ് മണ്ണിട്ട് മൂടി
BY fousiya sidheek3 Nov 2017 4:31 AM GMT
fousiya sidheek3 Nov 2017 4:31 AM GMT
ശാസ്താംകോട്ട: തടാകസംരക്ഷണാര്ഥം സംസ്ഥാന ശുചിത്വമിഷന് താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചതും പകുതി വഴിയില്‍ നിര്‍മാണം നിലച്ചതുമായ മാലിന്യ സംസ്കരണ പ്ലാന്റ് മണ്ണിട്ടുമൂടി. ഇതോടെ ഇതിന് വേണ്ടി ചെലവഴിച്ച 12 ലക്ഷം രൂപ പാഴായി.ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതികള്‍ക്ക് വേണ്ടി ശുചിത്വമിഷന് 185 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഒന്നായിരുന്നു താലൂക്ക് ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ്. 25ലക്ഷം രൂപയായിരുന്നു പദ്ധതിയ്ക്ക് വേണ്ടി മാറ്റി വച്ചത്. 2010ല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും 2012ലാണ് പണി തുടങ്ങിയത്. എ—റണാകുളം സ്വദേശിയായ ഒരു കോണ്‍ട്രാക്ടറാണ് കരാറെടുത്തത്. പന്ത്രണ്ട് ലക്ഷം രൂപ ഇയാള്‍ ഈടാക്കുകയും കുറച്ചുപണി ചെയ്ത ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ചു പോവുകയുമായിരുന്നു. സംഭവം വിവാദമായതോടെ 2015 ഏപ്രില്‍ ഒന്നിന് പരിസ്ഥിതി പകുപ്പ് പ്രിന്‍സി—പ്പല്‍ സെക്രട്ടറി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തിനെത്തുകയും കരാറുകാരനെ വിളിപ്പിച്ച് പണി തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചാല്‍ പണി തുടങ്ങാമെന്ന് കരാറുകാരന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ നേരിട്ടെത്തി പണി ബോധ്യപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുവദിച്ച തുക റദ്ദാക്കി. ഇതോടെ കരാറുകാരനും പണി ഉപേക്ഷിച്ച് പോവുകയായിരുന്നു. ഏറെ നാളായി ഇതേ അവസ്ഥയില്‍ കിടന്ന പ്ലാന്റിന്റെ കുഴികളില്‍ ആശുപത്രികളില്‍ നിന്നുള്ള പഴയ മെത്തകളും മറ്റും ഇട്ട് നിറയ്ക്കുകയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മണ്ണിട്ട് മൂടുകയുമായിരുന്നു. ഇതോടെ വലിയ ഒരു ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പണി ലക്ഷ്യം കാണാതെ പോവുകയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട 12 ലക്ഷം രൂപ പാഴാവുകയുമാണ് ചെയ്തത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT