ernakulam local

പാതാളത്ത് കിണര്‍ ഇടിഞ്ഞ് വീഴുന്നത് പതിവാകുന്നു

ഏലൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ഏലൂര്‍ നഗരസഭ പ്രദേശത്തെ പാതാളത്ത് കിണര്‍ ഇടിഞ്ഞ് വീഴുന്നത് പതിവാകുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മൂന്ന് കിണറുകളാണ് ഇടിഞ്ഞത്. ഇന്നലെ നഗരസഭയിലെ പത്താം വാര്‍ഡില്‍ അലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താണത്.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് 40 വര്‍ഷം പഴക്കംചെന്ന 20 അടി താഴ്ചയുള്ള കിണര്‍ ഇടിഞ്ഞ് താണത്. കഴിഞ്ഞ ദിവസം 8 ാം വാര്‍ഡില്‍ കേശവന്റെ വീട്ടുമുറ്റത്ത് 100 വര്‍ഷം പഴക്കം ചെന്ന 30 അടി താഴ്ചയുള്ള കിണര്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു. കൂടാതെ പാതാളത്ത് വി പി രാമചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറും താണിരുന്നു.
Next Story

RELATED STORIES

Share it