wayanad local

പാതയോരത്ത് മരങ്ങള്‍ കൂട്ടിയിടുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു

പുല്‍പ്പള്ളി: ഷെഡ്-മുള്ളന്‍കൊല്ലി റോഡിന്റെ ഇരുവശത്തും ലോഡ് കണക്കിന് മരങ്ങള്‍ കൂട്ടിയിട്ടത് അപകടങ്ങള്‍ക്കു കാരണമാവുന്നു.
പാതയോരങ്ങളില്‍ മരങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലെന്നു ജില്ലാ ഭരണകൂടം മരവ്യാപാരികളെ അറിയിച്ചിട്ടും ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല. ഏറ്റവും തിരക്കേറിയ മുള്ളന്‍കൊല്ലി, സുരഭിക്കവല, താന്നിത്തെരുവ്, കൂനംതേക്ക് കവല, ചേപ്പില, അമ്മാവന്‍മുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കര്‍ഷകരില്‍ നിന്നു വിലയ്ക്കു വാങ്ങിയ മരങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍, നടപടിയെടുക്കാന്‍ റവന്യൂ വകുപ്പോ പഞ്ചായത്തോ തയ്യാറാവുന്നില്ല.
ലോഡ് കണക്കിന് മരങ്ങളാണ് പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്നത്.
റോഡില്‍ മരം നിക്ഷേപിത്തുന്ന വ്യാപാരികള്‍ക്ക് പിഡബ്ല്യുഡി, പഞ്ചായത്ത് അധികൃതര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതു നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഷെഡ്-മുള്ളന്‍കൊല്ലി റോഡില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ അപകടം സംഭവിച്ചിരുന്നു. മരം നീക്കം ചെയ്യുന്നതിനുള്ള നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ സമരപരിപാടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it