Idukki local

പാതയോരത്തെ കാട് വെട്ടിത്തെളിക്കല്‍ പ്രഹസനമാവുന്നതായി ആരോപണം



വണ്ടിപ്പെരിയാര്‍: ദേശിയ പാതയോരത്തെ കാട് വെട്ടിതെളിക്കല്‍ പ്രഹസനമാവുന്നതായി ആരോപണം. കൊട്ടാരക്കര- ദിണ്ടുക്കല്‍ ദേശിയപാത 183ല്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലാണ് കരാറുകാരന്റെ വന്‍ തട്ടിപ്പ് അരങ്ങേറുന്നത്. ദേശിയ പാതയോരത്ത് വന്‍തോതില്‍ കാട് വളര്‍ന്നു നില്‍ക്കുന്നത് വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്നതിനും കാരണമായിരുന്നു.  മെഷീന്‍ ഉപയോഗിച്ചാണ് കാട് വെട്ടി തെളിക്കല്‍ ആരംഭിച്ചത്. എന്നാല്‍, വലിയ മുള്‍ചെടികള്‍ ഉള്‍പ്പെടെയുള്ളവയുടെ മുകള്‍ഭാഗം വെട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുള്ള് നിറഞ്ഞ ഭാഗം നീക്കാന്‍ തയ്യാറായിട്ടില്ല. ഇവ പിഴുതു മാറ്റണ മെന്നാണ് നിയമം. പേരിനു മാത്രം ചിലയിടങ്ങളില്‍ ചെറിയ കുറ്റിച്ചെടികള്‍ വെട്ടി മാറ്റിയിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ യാതൊരു ജോലികളും ചെയ്തിട്ടുമില്ല. റോഡരികിലെ ഭിത്തികളില്‍ നിന്നും റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വെട്ടി നിക്കാനും ഇവര്‍ തയ്യാറാവുന്നില്ല. വാളാര്‍ഡി, നെല്ലിമല, 62ാം മൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ പിന്നാലെ മറ്റൊരു സംഘം കാട് തെളിക്കാന്‍ എത്തുന്നുണ്ടെന്ന വിശദികരണമാണ് ജോലിയിലേര്‍പ്പെട്ടിരുന്നജീവനക്കാര്‍ പറഞ്ഞത്. ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തതയുണ്ടായില്ല. മുന്‍വര്‍ഷങ്ങളിലും സമാനമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാട് വെട്ടിതെളിക്കലിന്റെ പേരില്‍ ഉദ്യോഗസ്ഥരും കറാരുകാരും ചേര്‍ന്ന് ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്.
Next Story

RELATED STORIES

Share it