Alappuzha local

പാതയോരങ്ങള്‍ ഉയര്‍ത്തിയില്ല ; അപകടങ്ങള്‍ തുടര്‍ക്കഥ



ഹരിപ്പാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡുയര്‍ത്തി ടാര്‍ ചെയ്‌തെങ്കിലും റോഡിനോപ്പം  ഇരുവശങ്ങളും ഉയര്‍ത്താത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍  പ്രതിഷേധം ശക്തമാകുന്നു. പുതിയതായി ടാര്‍ ചെയ്ത ഭാഗങ്ങളിലെല്ലാം റോഡിന്റെ ഇരുവശങ്ങളും റോഡില്‍ നിന്നും ഒരടിമുതല്‍ ഒന്നരയടിവരെ താഴ്ന്നു കിടക്കുകയാണ്. ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്റ ്മുതല്‍ തെക്കോട്ടുള്ള ഭാഗത്ത് നിരവധി അപകടങ്ങളുണ്ടാകുന്നതും ഇരു ചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ തലയടിച്ച് വീണു ഗുരുതരമായി പരിക്കേല്‍ക്കുന്നതും പതിവാണ്. ഇതിനും  പുറമെ കാലവര്‍ഷം കൂടി ആരംഭിച്ചതോടെ റോഡിലേയും റോഡ്‌സൈഡിലെയും  കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും  അപകടത്തിനു ആക്കംകൂട്ടുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത്. പരാതി പെട്ടാല്‍ പോലും തുടര്‍ നടപടികള്‍ക്ക് അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. ടാറിങ ്തീരുന്ന മുറ്ക്ക് ഇരുവശങ്ങളിലും ചെമ്മണ്ണടിച്ചു ഉയര്‍ത്തുകയാണെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയില്ല.റോഡിന്റെ ഇരുവശങ്ങളും ഉയര്‍ത്തുന്നതിനു അടിയന്തിര നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Next Story

RELATED STORIES

Share it