പാതയിരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

കൊച്ചി: കോട്ടയം വഴിയുള്ള റെയില്‍പാതയില്‍, പിറവം - കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലും നവീകരണവും നടക്കുന്നതിനെത്തുടര്‍ന്ന് ഈ മാസം 23ന് ഇതുവഴിയുളള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദക്ഷിണ മേഖല റെയില്‍വേ അധികൃതര്‍ അറിയിച്ചു.
എറണാകുളത്തുനിന്നു രാവിലെ 5.25നു പുറപ്പെടുന്ന കൊല്ലം മെമു (66307), 7.10നു പുറപ്പെടുന്ന കോട്ടയം പാസഞ്ചര്‍ (56385), കോട്ടയത്തുനിന്നു വൈകുന്നേരം 5.20നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ (5690), കൊല്ലത്തുനിന്നു രാവിലെ 11.10നു പുറപ്പെടുന്ന എറണാകുളം മെമു (66308) എന്നിവ പൂര്‍ണമായും റദ്ദ്‌ചെയ്തു. ചെന്നൈ- തിരുവനന്തപുരം മെയില്‍ (12623), എറണാകുളം ജങ്്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പ് നല്‍കി ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളത്തുനിന്നു രാവിലെ 11.30 നു പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍ (56387) കൊല്ലത്തുനിന്ന് 4.20നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ (56392) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദ്‌ചെയ്തു. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് (16526) ഒരു മണിക്കൂര്‍ പിറവത്തും ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് (16302) കോട്ടയത്തും ഏറ്റുമാനൂരിലുമായി 40 മിനിറ്റും നിര്‍ത്തിയിടാന്‍ സാധ്യതയുണ്ട്. ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ്സ് (16526) വൈകുന്നതിനാല്‍ അതേ റേക്കുപയോഗിച്ച് ഓടുന്ന കന്യാകുമാരി-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് നിശ്ചിത സമയത്തില്‍നിന്നും 30 മിനിറ്റ് വൈകി വൈകുന്നേരം 5.50നായിരിക്കും കന്യാകുമാരിയില്‍നിന്നും പുറപ്പെടുക.
Next Story

RELATED STORIES

Share it