പാണ്ഡെയുടെ ഡിഐജി നിയമനത്തിനെതിരേ കോടതിയില്‍ ഹരജി

അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതി പി പി പാണ്ഡെയെ ഡിജിപിയായി നിയമിച്ചതിനെതിരേ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, വി എം പഞ്ചോലി എന്നിവര്‍ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു.
ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഡിജിപി ആയിരുന്ന ജൂലിയോ റിബിറോ ആണ് പാണ്ഡെക്കെതിരേ ഹരജി നല്‍കിയത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ പാണ്ഡെയെ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് റിബിറോ ഹരജി നല്‍കിയത്.
കേസ് വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 8 ലേക്കു മാറ്റി. വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും പാണ്ഡെയുടെ നിയമനം കാരണമാവുമെന്നു ഹരജിയില്‍ പറയുന്നു. ഇശ്‌റത് ജഹാന്‍ കേസില്‍ അറസ്റ്റിലായ പാണ്ഡെയെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it