Pathanamthitta local

പാണാകേരി പാടശേഖരത്തിന്റെ ബണ്ട് തകര്‍ന്നു



തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ 235 ഏക്കര്‍ വരുന്ന പാണാകേരി പാടശേഖരത്തിന്റെ ബണ്ട് ഭാഗികമായി തകര്‍ന്ന് മട വീണു. നവംബര്‍ ഒന്നിന് വിത്ത് വിതച്ച 10 ഏക്കറിലെ കൃഷി പൂര്‍ണ്ണമായും നശിച്ചു. കൂടാതെ 40 ഏക്കര്‍ നിലത്തില്‍ വിതയ്ക്കാനായി കിളിര്‍പ്പിച്ച് പാകപ്പെടുത്തിയ വിത്ത് ഉപയോഗശൂന്യവുമായി. ബാക്കി 185 ഏക്കറില്‍ കൃഷിക്കു വേണ്ടി വിത്ത് ഒരുക്കാതിരുന്നതിനാല്‍ പാടശേഖരത്തെ ഭൂരിഭാഗം കര്‍ഷകരും നാശനഷ്ടമുണ്ടാകെ രക്ഷപെട്ടു. അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ട കനത്ത മഴയാണ് കര്‍ഷകര്‍ക്ക് വിനാശമായത്. തോടുകളിലെ ജലം നിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് കമ്പിച്ചതാണ് ബണ്ട് തകരാനിടയായത്. ബണ്ടിന്റെ തകര്‍ന്ന ഭാഗം കര്‍ഷകര്‍ തോട്ടില്‍ നിന്നും എക്കല്‍ മണ്ണ് തോണ്ടി ബണ്ട് പുനര്‍നിര്‍മ്മിച്ചെങ്കിലും, പാടത്ത് നിറഞ്ഞ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിച്ചാല്‍ മാത്രമേ ഇനി കൃഷിയിറക്കാനാകു.ഇതിന് കുറഞ്ഞത് 15 ദിവസ് മെങ്കിലും വേണ്ടി വരും.കൃഷി വൈകിയാല്‍ നെല്‍ച്ചെടികള്‍ വിളവിന് പാകമാകുമ്പോള്‍ ആവശ്യമായ വെള്ളം ചെടികള്‍ക്ക് നല്‍കാനാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് പകരം വിത്ത് കൃഷി വകുപ്പില്‍ നിന്നും ലഭിക്കുകയും വേണം.നവംബര്‍ ആദ്യം കൃഷിയിറക്കേണ്ട പാടശേഖരത്തില്‍ എത്രയും വേഗം തന്നെ വിത്ത് വിതയ്ക്കാനുള്ള തത്രപ്പാടിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it