thiruvananthapuram local

പാഠാനുബന്ധ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഒരുക്കി ഒരുകൂട്ടം അധ്യാപകര്‍

കിളിമാനൂര്‍: പാഠാനുബന്ധ ഇംഗ്ലീഷ് പുസ്തകങ്ങളൊരുക്കി  കിളിമാനൂരിലെ ഒരുകൂട്ടം  അധ്യാപകരുടെ  കൂട്ടായ്മ സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നു. അവധിക്കാല അധ്യാപക കൂട്ടായ്മയുടെ ഭാഗമായുള്ള  ‘ഹലൊ ഇംഗ്ലീഷ് ‘ പരിശീലനത്തിനോടനുബന്ധിച്ചാണ് ഒന്ന് രണ്ട് ക്ലാസുകളിലേക്കുള്ള  നൂറ് പുസ്തകങ്ങള്‍ തയ്യാറാക്കിയാണ് അധ്യാപക കൂട്ടായ്മ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നത്. ഇംഗ്ലീഷ് ഭാഷ ക്ലാസ്മുറിയില്‍ അനാസകരമായി കൈകാര്യം ചെയ്യുന്നതിനാണ് ഹലോ ഇംഗ്ലീഷ്  പദ്ധതി സംസ്ഥാന തലത്തില്‍  നടപ്പിലാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അധ്യാപക പരിശീലനത്തില്‍ അധ്യാപകര്‍ തന്നെ പുസ്തകങ്ങള്‍  ഡിസൈന്‍ ചെയ്യുന്ന പ്രവര്‍ത്തനം പരിചയപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കിളിമാനൂര്‍ ബിആര്‍സിയിലെ ഒന്ന് രണ്ട് ക്ലാസുകളിലെ അധ്യാപകരുടെ  പരിശീലനത്തില്‍ പഠാനുബന്ധ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഓരോ യൂണിറ്റും കൂടുതല്‍ രസകരമാകുന്നതിനായി കഥയും കവിതയുമടങ്ങുന്നതും നിരന്തര മൂല്യനിര്‍ണ്ണയത്തിന് സാധ്യമാകുന്നതുമായ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ്  തയ്യാറാക്കിയത്. അധ്യാപകര്‍ അധിക സമയം കണ്ടെത്തിയും അസൈന്‍മെന്റായും ആയിരുന്നു പുസ്തകങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ചിത്രങ്ങള്‍ കൂടി വരച്ച് ചേര്‍ത്തതോടെ പുസ്തകങ്ങള്‍ കൂടുതല്‍ മനോഹരമായി. പരിശീലകരായ റാണി ജയചന്ദ്രന്‍, നൂതന്‍,സ്വപ്‌ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്തകങ്ങള്‍ തയ്യാറാക്കിയത്.
പരിശീലനത്തിന്റെ  ജനറല്‍ ലീഡറും എച്ച്എം ഫോറം സെക്രട്ടറിയുമായ വിആര്‍ രാജേഷ് റാമിന്റെ  നേതൃത്തില്‍ അധ്യാപകരുടെ വിവിധ കഴിവുകള്‍ ഉള്‍ചേര്‍ത്തായിരുന്നു നിര്‍മ്മാണം. കിളിമാനൂര്‍ ഗവ എല്‍പിഎസില്‍ നടന്ന ചടങ്ങില്‍ ബി.സത്യന്‍ എംഎല്‍ എ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ ദേവദാസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it