പാഠശാല ക്വിസ് : പങ്കെടുത്തത് 20 ലക്ഷം കുട്ടികള്‍

കോഴിക്കോട്: തേജസ് ദിനപത്രം 10ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശിശുദിന ക്വിസ് മല്‍സരത്തില്‍ 4000ഓളം സ്‌കൂളുകളില്‍ നിന്നായി 20 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ അന്വേഷണാത്മക അറിവ് വര്‍ധിപ്പിക്കുന്നതിനായി 25 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി 13നു തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചിരുന്നു.

ഉത്തരം എഴുതിയ പേപ്പര്‍ 16ന് അഞ്ചുമണിക്കു മുമ്പ് പ്രത്യേകം തയ്യാറാക്കിയ ക്വിസ് ബോക്‌സില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ക്വിസ് മല്‍സരത്തിന് തേജസ് പ്രവര്‍ത്തകരോടൊപ്പം അധ്യാപകരും പിടിഎ അംഗങ്ങളും പൂര്‍ണസഹകരണം നല്‍കി. സ്‌കൂള്‍തല വിജയികളെ ജില്ലാതലത്തിലും ജില്ലാതല വിജയികളെ സംസ്ഥാനതലത്തിലും മല്‍സരിപ്പിക്കുന്നതാണ്.

വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ട്രോഫി, കാഷ് അവാര്‍ഡ് അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്വിസ്മല്‍സരം വന്‍ വിജയമാക്കാന്‍ സഹകരിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് അഷ്‌റഫ് തിരൂര്‍ നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it