പാഠഭാഗങ്ങളില്‍ ലെനിനും സ്റ്റാലിനും; സിലബസ് മാറ്റുമെന്ന് ത്രിപുര മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തൃപുരയില്‍ പാഠപുസ്തകങ്ങളില്‍ മാറ്റത്തിനൊരുങ്ങി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ലെനിനെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും പഠിപ്പിക്കുന്ന നമ്മുടെ സിലബസില്‍ വലിയ മാറ്റംവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളാണ് സിലബസ്സുകള്‍ തീരുമാനിക്കുന്നത്. പാഠപുസ്തകങ്ങളില്‍ ഇന്ത്യയുടെ ചരിത്രം തന്നെ കാണാനില്ല. ഇന്ത്യന്‍ നേതാക്കളെ സംബന്ധിച്ച ഒന്നും ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഇല്ല. പുതിയ സിലബസ്സും സ്റ്റഡി മെറ്റീരിയലുകളും സ്‌കൂളുകളില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, നേതാജി സുഭാഷ് ചന്ദ്രബോസ്, എപിജെ അബ്ദുല്‍ കലാം തുടങ്ങിയവരെ പ്രതിപാദിക്കുന്ന പുസ്തകങ്ങളായിരിക്കണം നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്. അടുത്ത അക്കാദമിക് വര്‍ഷം പാഠപുസ്തകങ്ങളില്‍ എന്‍സിഇആര്‍ടി സിലബസ് കൊണ്ടുവരുമെന്നും ബിപ്ലവ് ദേവ് പറഞ്ഞു.

Next Story

RELATED STORIES

Share it