Flash News

പാട്യാലയില്‍ ബിജെപി നേതാവ് മോദിയുടെ കോലം കത്തിച്ചു

പാട്യാലയില്‍ ബിജെപി നേതാവ് മോദിയുടെ കോലം കത്തിച്ചു
X
പാട്യാല: പാട്യാലയില്‍ ബിജെപി നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ദലിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ജാഥക്കിടെയാണ് ബിജെപി മൊരിന്ദ ഘടകം നേതാവ് ജഗദേവ് സിങ് ബിട്ടു മോദിയുടെ കോലം കത്തിച്ചത്. 'ഞാന്‍ ഒരു ദലിതനാണ്. ദലിതര്‍ ഇപ്പോഴും അടിച്ചമര്‍ത്തപ്പെടുകയാണ്. ബിജെപി നേതാക്കള്‍ ഞങ്ങളെ പിന്തുണക്കാക്കാറില്ല എന്നുമാത്രമല്ല, ഞങ്ങള്‍ക്കെതിരായി നിലപാടെടുക്കുകയും ചെയ്യുന്നു. ശിരോമണി അകാലിദള്‍, ബിഎസ്പി, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ഞങ്ങള്‍ ദലിതരെ പിന്തുണക്കുന്നത്'-ജഗ്‌ദേവ് സിങ് പറഞ്ഞു.



പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രീംകോടതി ബെഞ്ച് വിധിക്കെതിരെയാണ് ദലിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദലിത് പീഡന പരാതികളില്‍ അറസ്റ്റ് പാടുള്ളൂവെന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി നടപടി. ഇതേതുടര്‍ന്ന് ദലിത് സംഘടനകള്‍ ആരംഭിച്ച പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ തിരിയിന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Next Story

RELATED STORIES

Share it