kannur local

പാട്യത്ത് വീട്ടില്‍ കയറി അക്രമം; സ്ത്രീകള്‍ക്കു പരിക്ക്

തലശ്ശേരി: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ പാട്യത്തെ കോണ്‍സ് നേതാവ് പുതിയതെരുവിലെ പുതുശ്ശേരി രാജന്റെ വീട്ടില്‍ക്കയറി ഭാര്യയെയും മകളെയും ബന്ധുവിനെയും മര്‍ദ്ദിച്ചെന്നു പരാതി.
രാജന്റെ ഭാര്യ കണ്ണോത്ത് ശോഭന(55), മകള്‍ ജില്‍ന(29), ബന്ധു മാധവി(69) എന്നിവരെ പരിക്കേറ്റ നിലയില്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെ രണ്ട് പിക്കപ്പ് വാഹനങ്ങളിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് കയറുകയും അസഭ്യം പറയുകയും പടക്കം പൊട്ടിക്കയും ചെയ്തു. ഇത് തടയാനെത്തിയപ്പോഴാണ് സ്ത്രീകളെ മര്‍ദ്ദിച്ചത്. പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 40ാം ബൂത്ത് ഏജന്ററായിരുന്നു രാജന്‍. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി കെ അബ്ദുല്ല, വി സുരേന്ദ്രന്‍, എന്‍ ധനഞ്ജയന്‍, കെ പ്രഭാകരന്‍, പി കെ സതീശന്‍, പ്രദീപ് വട്ടിപ്രം പ്രതിഷേധിച്ചു. അതിനിടെ, കേളാലൂരിലെ ബിജെപി പ്രവത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ബിജെപി പ്രവര്‍ത്തകരായ മൂര്‍ക്കോത്ത് വസന്തന്‍ മധു, ശരത് എന്നിവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണു പരാതി.
Next Story

RELATED STORIES

Share it