palakkad local

പാട്ടോളം' കേരള സംഗീതോല്‍സവം നാളെ മുതല്‍

'പാലക്കാട്: ഞെരളത്ത് കലാശ്രമം കേരള സര്‍ക്കാരിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന പാട്ടോളം കേരള സംഗീതോല്‍സവം 22 മുതല്‍ 31വരെ ഷൊര്‍ണൂര്‍ ഭാരതപുഴയോരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22 മുതല്‍ 31വരെ വ്യത്യസ്ത സംഗീതശാഖകളില്‍ നിന്നുള്ള അവതരണങ്ങള്‍ ഉണ്ടാവും. 22ന് വൈകീട്ട് മൂന്നിന് മന്ത്രി എ കെ ബാലന്‍ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന മറ്റു സംഗീതോല്‍സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗത്തിന്റെയും തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേക പാട്ടോളത്തിനുണ്ട്. സംഗീതോല്‍സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രചാരണ പരിപാടികളും നടന്നു വരുന്നുണ്ട്. ഇന്ന് വൈകീട്ട് മൂന്നിന് ഭാരതപ്പുഴയില്‍ മണല്‍ശില്‍പ പ്രദര്‍ശനം നടക്കും. 22മുതല്‍ എല്ലാ ദിവസവും വൈകീട്ട് മൂന്നു മുതല്‍ 10വരെയാണ് പരിപാടി നടക്കുക. ഓരോ ദിവസവും വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ അതിഥികളായെത്തും. കൂടാതെ, ചിത്രകല, പരിസ്ഥിതി, ശാസ്ത്രം, പാലിയേറ്റീവ്, വിദ്യാഭ്യാസം, നാടകം, മികച്ച ഓട്ടോ ഡ്രൈവര്‍, സിനിമാ ഓപറേറ്റര്‍, സീരിയല്‍താരം എന്നിവയില്‍ പ്രഗാല്‍ഭ്യം തെളിയിച്ചവരെ ചടങ്ങുകളില്‍ ആദരിക്കും. കാലാപരിപാടികള്‍ കഴിയുന്ന മുറയ്ക്ക് എല്ലാ ദിവസവും പുഴയോരും വൃത്തിയാക്കുകയും ചെയ്യും.എല്ലാ സംഗീതശാഖകള്‍ക്കും അവസരം നല്‍കുമ്പോള്‍ തന്നെ മറ്റിതര സംഗീതോല്‍സവങ്ങളില്‍ അവഗണിക്കുന്ന നാടന്‍കലാരൂപങ്ങള്‍ക്ക് പാട്ടോളത്തില്‍ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടന ദിവസം ഭദ്രകാളിത്തോറ്റം, പൂരപ്പാട്ട്, ചിന്ത്പാട്ട്, മറുത്തുകളിപ്പാട്ട്, മുണ്ട്യേന്‍പാട്ട് അരങ്ങേറും. കൂടാതെ, പാട്ടുംപറച്ചിലുമായി ഊരാളി സംഘത്തിന്റെ പ്രതിരോധ പാട്ടുകളും ഉണ്ടാവും. വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്, മാലപ്പാട്ട് എന്നിവയും ബ്രാഹ്്മണി പാട്ട്, അയ്യപ്പന്‍പാട്ട് എന്നിവയും വ്യത്യസ്ത ദിവസങ്ങളിലായി നടക്കും. സമാപന ദിവസം ബംഗാളി ഗായകന്‍ തരുണ്‍ദാസ് ബാവുലും സംഘവും അവതരിപ്പിക്കുന്ന ബാവുല്‍ സംഗീതവും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ആര്‍ മുരളി, മാനേജിങ് ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ ടി ജോര്‍ജ്, സതീഷ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it