Readers edit

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പിടിച്ചെടുക്കണം

സംസ്ഥാനത്തെ തോട്ടമുടമകള്‍ തൊഴിലാളികളെ ബോധപൂര്‍വം ചൂഷണം ചെയ്യുകയാണ്. മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സിന്റെ കൈയിലുള്ളത് 1,37,606 ഏക്കര്‍ ഭൂമിയാണ്. ഇതില്‍ ടാറ്റ ടീ കമ്പനിക്ക് 57,192 ഏക്കര്‍ പാട്ടത്തിന് വിട്ടുകൊടുത്തു.

ഹാരിസണ്‍ മലയാളം കമ്പനി, എവിടി തുടങ്ങിയ കമ്പനികളുടെ തോട്ടങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നു. ഹാരിസണ്‍ മലയാളം പാട്ടക്കാലാവധി കഴിഞ്ഞ 76,769 ഏക്കര്‍ സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയതാണ്. കമ്പനികള്‍ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാരിന് പാട്ടംപോലും നല്‍കുന്നില്ല. ഈ വന്‍കിട തോട്ടങ്ങളില്‍നിന്ന് ഏക്കറിനു 40 രൂപയാണ് പാട്ടമായി വസൂലാക്കിയിരുന്നത്. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് 1,500 രൂപയാണ് പാട്ടമായി ഈടാക്കുന്നത്. കോര്‍പറേഷന്‍ ലാഭമുണ്ടാക്കുന്നു. എന്നാല്‍, സൗജന്യമായി സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന വന്‍കിട ഉടമകള്‍ക്ക് നഷ്ടമാണത്രെ! ഈ വാദം ന്യായീകരിക്കാവുന്നതല്ല.
ഇതിനൊക്കെ പുറമെ തോട്ടമുടമകള്‍ നികുതിയിളവ് ആവശ്യപ്പെടുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ക്കു നല്‍കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും മാനദണ്ഡമായി എടുത്തുകൊണ്ട് സര്‍ക്കാര്‍ തൊഴിലാളികളുടെ ഭാഗത്തു നില്‍ക്കുകയാണു വേണ്ടത്. പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ഭൂമി പിടിച്ചെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം.

മുണ്ടേല പി ബഷീര്‍
തിരുവനന്തപുരം
Next Story

RELATED STORIES

Share it