kannur local

പാടിതീര്‍ത്ഥ സംരക്ഷണം: പൊടിക്കുണ്ട് ശുചീകരിച്ചു

കൊളച്ചേരി: പാടിതീര്‍ത്ഥം തണ്ണീര്‍ത്തട കര്‍മസമിതി പ്രവര്‍ത്തകര്‍ പാടിക്കുന്നിന്റെ നെറുകയിലുള്ള പാറക്കുളമായ പൊടിക്കുണ്ട് ശുചീകരിച്ചു. വര്‍ഷം മുഴുവന്‍ വറ്റാതെയിരുന്ന പൊടിക്കുണ്ട് ഇപ്പോള്‍ വാഹനങ്ങള്‍ കഴുകുന്നതിനാല്‍ മണ്ണ് നിറഞ്ഞ് സ്വാഭാവിക പ്രകൃതി നഷ്ടമായിരിക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും കുപ്പികളും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ച കുളവും പരിസരവും വൃത്തിയാക്കി.
കെ വി ബാലകൃഷ്ണന്‍, കാട്ടി അജിത്ത്, ജനീഷ് ചാത്തമ്പള്ളി, ഷജില്‍, ബിബിന്‍ കെ എം, സുമേഷ് ചെമ്പേന്‍, ഷിജില്‍ മൗകുറ്റി, ശരത്ത്, തമ്പാന്‍ എന്‍, രാജേഷ് സി, ഇ കെ ജിനേഷ്, ശ്രീബിന്‍ പൂക്കോത്ത്, എന്‍ കെ ശ്രീജേഷ്, ഭാസ്‌കരന്‍ പി നണിയൂര്‍, വിവി ശ്രീനിവാസന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it