kannur local

പാടിതീര്‍ത്ഥം: കനത്ത മഴയില്‍ കുന്നിടിയല്‍ ശക്തമായി

കൊളച്ചേരി: പാടിക്കുന്നിലെ പാടിതീര്‍ത്ഥം തണ്ണിര്‍ത്തടപ്രദേശത്തെ അശാസ്ത്രീമായ കുന്നിടിക്കലിന്റെ ഫലമായി കഴിഞ്ഞ രണ്ടുദിവസമായി പെയ്ത മഴയില്‍ വ്യാപകമായി മണ്ണിടിയാന്‍ തുടങ്ങി. മഴ ശക്തമാകുന്നതോടെ മണ്ണൊലിച്ചു  തണ്ണീര്‍ ചാലുകളും അവശേഷിച്ച നീരുറവും മൂടപ്പെടുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
പാടിതീര്‍ത്ഥത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നിര്‍ത്തിവെക്കണമെന്നും പ്രസ്തുത സ്ഥലം പൊതു ഉടമസ്ഥതയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ കര്‍മ്മസമിതി രൂപികരിച്ച് ഒന്നരമാസത്തിലധികമായി പ്രക്ഷോഭത്തിലാണ്. ചതുപ്പില്‍ നിക്ഷേപിച്ച മണ്ണ് കാലവര്‍ഷത്തിനു മുന്നേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍മ്മസമിതി  അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലകടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍ണ്ണമായും നാശത്തിലേക്ക് നീങ്ങുമെന്നും നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുന്ന നിലയിലേക്കെത്തുമെന്നും അതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it