Flash News

പാടിക്കൊണ്ടിരിക്കെ പോപ് ഗായികയ്ക്ക് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണ അന്ത്യം

പാടിക്കൊണ്ടിരിക്കെ പോപ് ഗായികയ്ക്ക് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണ അന്ത്യം
X
Irma-Bule.

ജാവ: ഇന്തോനേസ്യയിലെ പ്രശസ്ത പോപ് ഗായിക ഇര്‍മാ ബ്യൂളിന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണ അന്ത്യം. ജാവയില്‍ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് കടിയേറ്റതും മരിച്ചതും. പാമ്പുകളെയുമായി പാടുന്നതിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച  ഗായികയാണ് ഇര്‍മാ.എല്ലാ സ്റ്റേജ് ഷോകളിലും ഇവര്‍ക്കൊപ്പം വലിയ പാമ്പുകളും ഉണ്ടാവാറുണ്ട്. എന്നാല്‍ പാമ്പുകളുടെ പല്ലും വിഷവും എടുത്തിട്ടായിരിക്കും ഇവയെ പരിപാടിക്കായി തയ്യാറാക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം ഇര്‍മ പരിപാടിക്കായി എത്തിയത് ഉഗ്രവിഷമുള്ള രാജവെമ്പാലയുമായിട്ടാണ്. പാടിക്കൊണ്ടിരിക്കെ ഇര്‍മ രാജവെമ്പാലയുടെ വാലിന് ചവിട്ടു. അടുത്ത നിമിഷത്തില്‍ തന്നെ രാജവെമ്പാല ഇര്‍മയുടെ തുടയ്ക്ക് കടിച്ചു. എന്നാല്‍ ഇര്‍മയെ കടിച്ചത് സ്റ്റേജിലുള്ളവരും ഓഡിയന്‍സും കണ്ടിരുന്നില്ല. പാമ്പ് കടിച്ചതിന് ശേഷം 45 ഓളം മിനിറ്റ് ഇര്‍മ സ്‌റ്റേജില്‍ പാടി നൃത്തം ചെയ്തു. തുടര്‍ന്ന് ചര്‍ദ്ദിച്ച തളര്‍ന്ന് മരിച്ചു വീഴുകയായിരുന്നു.
Next Story

RELATED STORIES

Share it