ernakulam local

പാടത്തെ കുളം നിര്‍മാണം കൃഷി ഓഫിസര്‍ തടഞ്ഞു

ആലങ്ങാട്: തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് സ്വകാര്യവ്യക്തിയുടെ കുളം നിര്‍മാണം ആലങ്ങാട് കൃഷി ഓഫിസര്‍ തടഞ്ഞു. ആലങ്ങാട് പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് കരിങ്ങാം തുരുത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് 25ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുള്ള സ്വകാര്യവ്യക്തിയുടെ മീന്‍ വളര്‍ത്താന്‍ എന്ന പേരിലുള്ള അനധികൃത കുളം നിര്‍മാണം കൃഷി ഓഫിസര്‍ ശ്രീമതി സിബി തടഞ്ഞത്.
വൈകീട്ടോടെ ആലങ്ങാട് വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി. എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയംഗം ഷാനവാസ് കൊടിയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിലം പരിവര്‍ത്തനപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങക്ക് ജില്ലാ കലക്ടറുടെ അനുമതി വേണമെന്നിരിക്കെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ തൊഴിലുറപ്പ് വിഭാഗത്തിന്റെ ഒത്താശയോടെ പാടശേഖരത്ത് കുളം നിര്‍മിക്കാന്‍ ശ്രമിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത് നിയമവിരുദ്ധമായിട്ടും കര്‍ഷക സംഘത്തിന്റെയും പ്രാദേശിക കേര വികസന സമിതിയുടെയും ഭാരവാഹിയായ നിലം ഉടമയുടെ സ്വാധീനത്തിലാണ് തൊഴിലുറപ്പ് വിഭാഗവും വാര്‍ഡ് മെംബറും മത്സ്യം വളര്‍ത്തലിന്റെ പേര് പറഞ്ഞു നെല്‍വയല്‍  തണ്ണീര്‍ത്തടം സംരക്ഷണ നിയമ ലംഘനത്തിന് കൂട്ടു നില്‍ക്കുന്നതെന്ന് എസ്ഡിപിഐ ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഈ യോഗത്തില്‍ നാസിം പുളിക്കല്‍, ഹമീദ് മാളികംപീടിക, നവാസ്  മഠത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it