Flash News

പാചക വാതകവിലയിലും വര്‍ധന

പാചക വാതകവിലയിലും വര്‍ധന
X
cylinder-infocs

കൊച്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വര്‍ധന. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയോടുകൂടിയ സിലിണ്ടറിനും സബ്‌സിഡി ഇല്ലാത്ത വാണിജ്യ സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.ഗാര്‍ഹിക സിലിണ്ടറിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയുമാണ് കൂട്ടിയത്.  ഇതോടെ സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ 569 രൂപ 50 പൈസയും സബ്‌സിഡിയില്ലാത്ത വാണിജ്യ സിലിണ്ടറിന് 1057 രൂപ 50 പൈസയുമായി വര്‍ധിച്ചു
മെയ് മാസത്തിലും പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചിരുന്നു. എല്ലാ മാസവും വിലയില്‍ വ്യത്യാസം വരുത്തുമെന്ന് സൂചനയുണ്ട്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ധനയുണ്ടായതും രൂപക്കെതിരെ ഡോളറിന്റെ മൂല്യം കൂടിയതുമാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it