Pathanamthitta local

പാചകവാതക സുരക്ഷ: അഗ്നിശമന സേന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

പത്തനംതിട്ട: എല്‍പിജി സുരക്ഷയ്ക്ക് ഫയര്‍ഫോഴ്‌സ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിലിണ്ടര്‍, റെഗുലേറ്റര്‍, ട്യൂബ്, സ്റ്റൗ എന്നിവ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഉറപ്പുവരുത്തണമെന്നും സിലിണ്ടര്‍ നിരപ്പായ തറയില്‍ കുത്തനെ വച്ചുമാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിറക് അടുപ്പിന് സമീപം ഗ്യാസ് സിലിണ്ടര്‍ വയ്ക്കരുത്. ഉപയോഗം കഴിഞ്ഞാല്‍ റെഗുലേറ്ററും സ്റ്റൗവും ഓഫ് ചെയ്യണം. സിലിണ്ടറില്‍ വെയിലും ചൂടും ഏല്‍ക്കരുത്. ഗ്യാസ് ചോ ര്‍ച്ച ഉണ്ടായാല്‍ ചണച്ചാക്കോ, കട്ടിയുള്ള തുണിയോ നനച്ച് സിലിണ്ടറിനു മുകളില്‍ ഇട്ടശേഷം തുറസായ സ്ഥലത്തേക്ക് മാറ്റണം. ഗ്യാസ് ചോര്‍ച്ചയുണ്ടാകുമ്പോള്‍ സിലിണ്ടര്‍ എടുത്ത് എറിയുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ചെയ്യരുത്. ഗ്യാസ് ചോര്‍ച്ചയുണ്ടാകുമ്പോ ള്‍ വൈദ്യുതി സംബന്ധമായ യാതൊരു പ്രവൃത്തിയും ചെയ്യരുത്. ഉപയോഗിക്കുന്ന സിലിണ്ടറിനു സമീപം ഉപയോഗ യോഗ്യമായ കൂടുതല്‍ സിലിണ്ടറുകള്‍ സൂക്ഷിക്കരുത്. ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ഉടന്‍തന്നെ വാതിലുകളും ജനലുകളും തുറന്നിടണം. ഗ്യാസ് ചോ ര്‍ച്ചയുണ്ടാകുമ്പോള്‍ കാറ്റിന്റെ ഗതി മനസിലാക്കി എതിര്‍വശത്തേക്ക് രക്ഷപ്പെടണം. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോ ള്‍ വെള്ളം തിളച്ചു തൂകരുത്. ഇത് തീ കെടുന്നതിനും പാചക വാതകം സ്റ്റൗ വഴി ചോരുന്നതിനും കാരണമാകുമെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു.
Next Story

RELATED STORIES

Share it