പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം
BY Sumeera SMR8 Dec 2015 2:54 AM GMT
Sumeera SMR8 Dec 2015 2:54 AM GMT
മുംബൈ: മുംബൈയിലെ ചേരിപ്രദേശമായ കാന്‍ഡിവിലിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഉച്ചയ്ക്ക് 12.15നും 12.45നും ഇടയ്ക്കാണ് അപകടം നടന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്തിനടുത്ത് നിരവധി സംഭരണ കേന്ദ്രങ്ങളുണ്ട്. വെള്ളം നിറച്ച 12 ടാങ്കര്‍ലോറികള്‍ ഉള്‍പ്പെടെ അഗ്നിശമനസേനയുടെ 16 സംഘങ്ങളും അഞ്ചു സേനാ ഉദ്യോഗസ്ഥവിഭാഗവും സ്ഥലത്തെത്തി തീയണച്ചു. മരിച്ച വ്യക്തിയുടെ ശരീരം കത്തിക്കരിഞ്ഞതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിജിപി പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT