palakkad local

പാചകവാതക വിലവര്‍ധനവ് മോദിയുടെ കേരളപ്പിറവി സമ്മാനം : കോടിയേരി



ചിറ്റൂര്‍/കൊല്ലങ്കോട്/ആലത്തൂര്‍: കേരള പിറവിദിനത്തില്‍ കേരള ജനതയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് പാചക വാതകത്തിന് 300 രൂപ വിലവര്‍ധിപ്പിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. 300 രൂപ മാത്രമായിരുന്ന പാചകവാതക സിലിണ്ടറിന് ഇന്ന് 700 രൂപ പിന്നിട്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനജാഗ്രതാ യാത്രയ്ക്ക് ചിറ്റൂരില്‍ നല്‍കിയ സ്വീകരണത്തി ല്‍ സംസാരിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന് അഞ്ചുവര്‍ഷത്തെ ഭരണത്തിനുകിട്ടിയ സര്‍ട്ടിഫിക്കറ്റാണ് സോളാര്‍ റിപോര്‍ട്ട്. നവംബര്‍ ഒന്‍പതിന് സോളാര്‍ കമ്മിഷന്‍ റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. അതിനടുത്തദിവസം മുതല്‍ നിയമസഭാ വെബ്‌സൈറ്റില്‍ അതു പരസ്യരേഖയുമാവും. റിപോര്‍ട്ടിനു പുറത്ത് അഡല്‍സ് ഓണ്‍ലി എന്നുകൂടി ഏഴുതിവെയ്‌ക്കേണ്ടിവരുമെന്നും കോടിയേരി പരിഹസിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 63 ശാന്തിക്കാരെ നിയമിച്ചതില്‍ 36 പേരും അബ്രാഹ്്മാണന്‍മാരാണ്. അതില്‍ 6 പേര്‍ പട്ടികജാതിയില്‍പ്പെട്ടവരെയുമാണ് നിയമിച്ചത്. ക്ഷേത്ര പ്രവേശന വിപ്ലവത്തിനുശേഷം നടത്തിയ നിശബ്ദവിപ്ലവമാണ് ഇതെന്നും ഈ നിയമനം ദേശവ്യാപകമായി ച ര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. ബിജെപിയുടെ ജനരക്ഷാമാര്‍ച്ച് ആര്‍ക്കാണ് രക്ഷ നല്‍കിയത്. ചരക്ക് സേവന നികുതിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ച് കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. ബിജെപി മറ്റു സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണയാത്ര നടത്തുമ്പോള്‍ കേരളത്തില്‍ മാത്രമാണ് ജനരക്ഷമാര്‍ച്ച് നടത്തുന്നത്.സംസ്ഥാനത്തിനെതിരെ കള്ള പ്രചരണം നടത്തി സാമുദായിക പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് രാഷ്ട്രപതിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it