Flash News

പാചകവാതകത്തിന് 49 രൂപ വര്‍ധിപ്പിച്ചു



ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. സിലിണ്ടര്‍ ഒന്നിന് 49 രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയും വര്‍ധിക്കും. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. 14.2 കി ലോയുള്ള സിലിണ്ടറിന് 487.18 രൂപയാണ് ഇപ്പൊഴത്തെ വില. സപ്തംബര്‍ ആദ്യം പാചകവാതകത്തിന് 7 രൂപ കൂട്ടിയിരുന്നു. അടുത്ത മാര്‍ച്ചോടെ സബ്‌സിഡി അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് വിലവര്‍ധന.
Next Story

RELATED STORIES

Share it