Flash News

പാചകവാതകത്തിന് കുത്തനെ വില കൂട്ടിയത് പ്രതിഷേധാര്‍ഹം



തിരുവനന്തപുരം: പാചകവാതകത്തിനു കുത്തനെ വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്കുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണ് പാചകവാതക വിലവര്‍ധന. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന ജനങ്ങള്‍ക്കേറ്റ ഇരുട്ടടിയാണിത്. രാജ്യത്ത് ആദ്യമായാണ് പാചകവാതകത്തിന് ഇത്രയധികം ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നതെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it