Alappuzha local

പാചകവാതകത്തിന് അധിക തുക ഈടാക്കുന്നതായി പരാതി

അമ്പലപ്പുഴ: പാചകവാതകത്തിന് ഉപഭോക്താക്കളില്‍ നിന്നും ബില്ലിലെ തുകയിലധികം പണം ഈടാക്കുന്നതായി പരാതി. സബ്‌സിഡിയോടു കൂടിയ ഗാര്‍ഹിക വാതകത്തിന് 562 രൂപയും സബ്‌സിഡി രഹിത പാചകവാതകത്തിന് 567.50 രൂപയുമാണ് വില എന്നാല്‍ ഒരു ഉപഭോക്താവിന് പോലും ബില്ല് നല്‍കാതെ 600 മുതല്‍ 700 രൂപ വരെ വാങ്ങാറുണ്ടെന്നാണ് പറയുന്നത്. ഗാര്‍ഹിക വാതകം ഹോട്ടലുകളിലും തട്ടുകടകളിലും നല്‍കി അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സിലിണ്ടറുകള്‍ ഉണ്ടെങ്കിലും 1093 രൂപയാണ് ഇതിന് വില. ഇതുമൂലം മിക്ക കച്ചവടക്കാരും ഗാര്‍ഹിക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഹോട്ടലുക ള്‍ പരിശോധിച്ച് ഇത്തരം സിലിണ്ടറുകള്‍ പിടിച്ചെടുക്കാ ന്‍ നിയമം ഉണ്ടെങ്കിലും പോലിസ് ഇതിന് തയ്യാറാകാറില്ല. റഗുലേഷന്‍ ഓഫ് സപ്ലൈ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ആക്ട് പ്രകാരം ഇവ പിടിച്ചെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കാക്കാഴം സ്വദേശിയായ താഴ്ചയില്‍ നസീര്‍ അമ്പലപ്പുഴ സി ഐയ്ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it