പാക് സൈബര്‍ കുറ്റകൃത്യ ബില്ല്: അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി ആക്ഷേപം

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭ കഴിഞ്ഞ ദിവസം പാസാക്കിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുള്ള ബില്ല് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ആരോപണം. ബില്ലിലെ വ്യവസ്ഥകളെ ചോദ്യംചെയ്ത് പാര്‍ലമെന്റ് അംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
ഓണ്‍ലൈന്‍ മേഖലയിലെ വ്യക്തിഹത്യ, ഭീഷണി, മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫലപ്രദമായി തടയുന്നതാണ് ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. പ്രിവന്‍ഷന്‍ ഓഫ് ഇലേക്ട്രാണിക് ക്രൈംസ് ബില്ല് 2015 എന്നു നാമകരണം ചെയ്യപ്പെട്ട നിയമം 342 അംഗ പാക് പാര്‍ലമെന്റില്‍ 30 അംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് തിരക്കിട്ട് പാസാക്കിയത്. പാനമ രേഖകളില്‍ പാക് പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേരുകള്‍ വന്നതാണ് സര്‍ക്കാര്‍ ഇത്തരമൊരു തിരക്കിട്ട നടപടിക്കൊരുങ്ങിയതിനു പിന്നിലെന്ന ആരോപണം ശക്തമാണ്. എന്നാല്‍, 2015ലെ പെഷാവര്‍ ആക്രമണത്തിനുശേഷം രാജ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു സാങ്കേതികവകുപ്പ് സഹമന്ത്രി അനുഷാ റഹ്മാന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it