Flash News

പാക് സൈനിക മേധാവി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി



ഇസ്‌ലാമാബാദ്: കശ്മീരിലെ നിയന്ത്രണരേഖയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പാകിസ്താന്‍ കരസേനാ മേധാവി സൈനികോദ്യോഗസ്ഥരുമായി ഏഴുമണിക്കൂറോളം ചര്‍ച്ച നടത്തി. രാജ്യത്തെ സുരക്ഷാ സ്ഥിതികള്‍ ചര്‍ച്ചചെയ്യുന്നതിനാണ് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു കൂടിക്കാഴ്ചയില്‍ പ്രാധാന്യം ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍. സാധാരണ ഗതിയില്‍ ഇത്തരം ചര്‍ച്ചകള്‍ക്കുശേഷം പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം ഐഎസ്പിആര്‍ (ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്) ഔദ്യോഗിക പ്രസ്താവന ഇറക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഐഎസ്പിആര്‍ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതേസമയം ജനറല്‍ ബജ്‌വയുടെ കാബൂള്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം ചേര്‍ന്നതെന്ന് സൈന്യവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഡോണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യവുമായി തുടരുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായി. കശ്മീരിലെ സ്ഥിതിഗതികളും യോഗത്തില്‍ ചര്‍ച്ചചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it