World

പാക് സമ്പദ്ഘടന ശക്തിപ്പെടുത്തല്‍: വിദേശ വിദഗ്ധരുടെ സേവനം തേടും

ഇസ്‌ലാമാബാദ്: സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാകിസ്താനിലേക്ക് വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സേവനം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സാമ്പത്തിക ഉപദേശക സമിതിയില്‍ ഇവരെ ഉള്‍പ്പെടുത്തും. വരവുചെലവുകള്‍ തമ്മിലുള്ള അന്തരമാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍ പരിഷ്‌കാരങ്ങളാണ് അധികാരമേറ്റത് മുതല്‍ ഇംറാന്‍ ഖാന്‍ നടപ്പാക്കിവരുന്നത്.പാകിസ്താന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നുവെന്നു പാക് പത്രമായ ദി ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്റെ ധന കമ്മി 18 ബില്യണ്‍ ഡോളറാണ്. വിദേശ കറന്‍സി കരുതല്‍ശേഖരം 10 ബില്യണ്‍ ഡോളര്‍ മാത്രവും. പ്രതിസന്ധി പരിഹരിക്കാനായി അന്താരാഷ്ട്ര നാണയനിധിയുടെ സഹായം തേടുന്നതിലും ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഇംറാന്‍ ഖാന്‍ തന്നെ നേതൃത്വം നല്‍കുന്ന 18 അംഗ ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. സാമ്പത്തിക സ്ഥിരത നേടുകയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.ഇതില്‍ ഏഴുപേര്‍ സര്‍ക്കാരില്‍ നിന്നുള്ളവരായിരിക്കും മറ്റു 11 അംഗങ്ങള്‍ സ്വകാര്യ മേഖലിയില്‍ നിന്നും. ഇതില്‍ മൂന്നു വിദേശ സാമ്പത്തിക വിദഗ്ധരെയും ഉള്‍പ്പെടുത്തും.

Next Story

RELATED STORIES

Share it