Flash News

പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ മരിച്ചു



ജമ്മു: ജമ്മുകശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ സാംബ ജില്ലയില്‍ പട്രോള്‍ സംഘത്തിനു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ബിഎസ്എഫ് തിരിച്ചടിച്ചു. വെടിവയ്പില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍ തപന്‍ മോണ്ടലാണ് മരിച്ചത്. കരംബയില്‍ കഴിഞ്ഞമാസം 31ന് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
Next Story

RELATED STORIES

Share it