Flash News

പാക് വെടിനിര്‍ത്തല്‍ ലംഘനം: രണ്ട് സൈനികര്‍ കൊല്ലപെട്ടു

പാക് വെടിനിര്‍ത്തല്‍ ലംഘനം: രണ്ട് സൈനികര്‍ കൊല്ലപെട്ടു
X


ജമ്മു: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു.പാക്-ഇന്ത്യ സൈനിക മേധാവികള്‍ വെടി നിര്‍ത്തല്‍ കരാറിലേര്‍പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പായാണ് പ്രത്യേകിച്ച്  പ്രകോപനങ്ങളൊന്നും കൂടാതെയാണ് പാക് ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവെച്ചത്,സംഭവത്തില്‍ രണ്ട് ബിഎസ് എഫ് ജവാന്‍മാര്‍ കൊല്ലപെട്ടു.
പ്രഗ്‌വാള്‍ മേഖലയിലെ അതിര്‍ത്തിയില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്.വെടിയേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക് ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റുവെന്നാണ് വിവരം,വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ഇന്ത്യ ഫലപ്രദമായി പ്രധിരോതിക്കുന്നുണ്ടെന്നും,വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും,പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും ബിഎസ് എഫ് അധികൃതര്‍ അറിയിച്ചു .
Next Story

RELATED STORIES

Share it